kg balakrishnan to reveal his asset to income tax diptന്യൂദല്‍ഹി: തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താമെന്ന മുന്‍നിലപാടില്‍ നിന്നും ദേശീയമനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ.ജി ബാലകൃഷ്ണന്‍ പിന്‍മാറി. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് ആദായനികുതി വകുപ്പിനോട് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വത്ത് അന്വേഷിക്കുന്നതില്‍ പൊതുതാല്‍പ്പര്യമില്ലെന്നും വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കെ.ജി.ബി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന്‍ മുഖേനയാണ് ആദായനികുതി വകുപ്പിനെ കെ.ജി.ബി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

നേരത്തേ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് സ്വത്തുവിവരം പുറത്തുവിടാമെന്ന് വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉടനേ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാജ്യത്ത് ആറിടങ്ങളില്‍ കെ.ജി.ബിക്ക് സ്വത്തുക്കളുണ്ടെന്ന് ആദായനികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.