ജിദ്ദ: ചലച്ചിത്ര പിന്നണി ഗായകന്‍ കെ.ജി മാര്‍ക്കോസ് സൗദിയില്‍ ജയില്‍ മോചിതനായി. പരിപാടി സംഘടിപ്പിക്കുന്നതിനായി മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലാണ് സൗദി മതകാര്യ പോലീസ് മാര്‍ക്കോസിനെ അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ മാര്‍ക്കോസിനെ ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ച ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന ഉപാധിയോടെ ശനിയാഴ്ച വൈകീട്ടാണ് വിട്ടയച്ചത്.

സൗദിയിലെ മലയാളി കൂട്ടായ്മ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് അംഗം കെ. സുധാകരനും ഇന്ത്യന്‍ എംബസി വഴി നടത്തിയ ഇടപെടലുകളാണ് മാര്‍ക്കോസിനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിച്ചത് എന്നാണ് അറിയുന്നത്.

Malayalam News

Kerala News In English