Categories

Headlines

കമലഹാസനെ പ്രണയിച്ച ശ്രീവിദ്യ അദ്ദേഹവുമൊത്തുള്ള വിവാഹം നടക്കാത്തതില്‍ നിരാശയായിരുന്നു: വെളിപ്പെടുത്തലുമായി കെ.ജി ജോര്‍ജ്ജ്

നടി ശ്രീവിദ്യയുടെ സിനിമയിലേയും ജീവിതത്തിലേയും അടുത്ത സുഹൃത്താണ് സംവിധായകന്‍ കെ.ജി ജോര്‍ജ്. സിനിമാ ലോകത്ത് തങ്ങളുടെ ബന്ധത്തില്‍ തെറ്റിദ്ധാരണയുണ്ടായിരുന്നതായും ജോര്‍ജ് പറയുന്നു. പക്ഷേ അത്തരം കഥകളൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല.

എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീവിദ്യ. കൂടാതെ വിദ്യ വിവാഹം ചെയ്തതു ജോര്‍ജ് എന്നു പേരുള്ള വ്യക്തിയെയായിരുന്നു. ആ ജോര്‍ജ് താന്‍ ആണെന്നു ചിലര്‍ തെറ്റുദ്ധരിച്ചു. താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലകാരിയുമായിരുന്നു വിദ്യയെന്നും ജോര്‍ജ് പറയുന്നു.

ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ചു താനും കേട്ടിരുന്നു. കമലഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു സാധിക്കാത്തതിനാല്‍ വളരെ ഏറെ നിരാശയിലായിരുന്നു ശ്രീവിദ്യ. അതിനു ശേഷമായിരുന്നു ഭരതനുമായുള്ള ബന്ധം.

പിന്നീട് ജോര്‍ജ് എന്ന് വ്യക്തിയുമായുള്ള വിവാഹം നടന്നു. ആ വിവാഹം വിദ്യക്കു സമ്മാനിച്ചതു വേദനകള്‍ മാത്രമാണെന്നും എല്ലാത്തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. ഒരു കുട്ടിയില്ലാത്തതിന്റെ ദു:ഖം പലപ്പോഴും വിദ്യ തന്റെ ഭാര്യ സല്‍മയുമായി പങ്കുവച്ചിരുന്നെന്നും ജോര്‍ജ് പറയുന്നു.

തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നാണു ശ്രീവിദ്യയുടെ മരണം എന്നും വിദ്യയുടെ ജീവനില്ലാത്ത രൂപം കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലയെന്നും ജോര്‍ജ് പറയുന്നു.

Tagged with:


‘ കളിക്കാരും താരങ്ങളും തമ്മിലുള്ള ചേരിതിരിവാണ് ഇന്ത്യന്‍ ടീം’; ആരാധകരാലും മാധ്യമങ്ങളാലും താരമായി മാറുമ്പോള്‍ പരിശീലകനുള്‍പ്പടെ എല്ലാവരും തനിക്കു താഴെയാണെന്ന ചിന്ത വരുന്നുവെന്ന് സേതു

കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ തന്നെ ആശങ്കപ്പെടുത്തുന്ന വിരാട് കോഹ്‌ലി-അനില്‍ കുംബ്ലെ പോരില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ സേതു. കളിക്കാരു താരങ്ങളും തമ്മിലുള്ള വ്യത്യസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സേതു പറയുന്നത്. മലയാള മനോരമയില്‍ എഴുതിയ കോളത്തിലാണ് സേതു വിവാദത്തെ കുറിച്ച് സംസാരിക്കുന്നത്.മുന്‍ ന്യൂസിലാന്റ് താരവും ഇന്ത്യന്‍ പരിശീലകനുമായി