Categories

ജഡ്ജിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കെ.ജി.ബി

ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിയെ എ.രാജ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ജഡ്ജിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍.

മന്ത്രി എ രാജ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കാണിച്ച് തമിഴ്‌നാട് ചീഫ് ജസ്റ്റിസ് തനിക്ക് നല്‍കിയെന്ന് പറഞ്ഞ കത്തില്‍ ഒരു മന്ത്രിയുടേയും പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെ.ജി ബാലകൃഷ്ണന്‍ പ്രസ് സെക്രട്ടറി മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജഡ്ജി തെറ്റായ കാര്യങ്ങള്‍ പറഞ്ഞതായി ഞാന്‍ പറഞ്ഞിട്ടില്ല. ഗോഖ്‌ലെ തനിക്കയച്ച കത്തില്‍ മന്ത്രിയെക്കുറിച്ച പരാമര്‍ശം ഇല്ലെന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്.
ഇത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.രാജ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എച്ച്. എല്‍ ഗോഖ്‌ലെ ഇന്നലെ പറഞ്ഞിരുന്നു. രാജ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജസ്റ്റിസ് രഘുപതി അയച്ച കത്ത് കെ.ജി ബാലകൃഷ്ണന് കൈമാറിയിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി കത്തയച്ചില്ലെന്ന കെ.ജി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ഗോഖ്‌ലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കെ.ജെ. ബാലകൃഷ്ണന്റെ പത്രക്കുറിപ്പ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.