kg balakrishnan to reveal his asset to income tax diptന്യൂദല്‍ഹി: വിവരാവകാശ നിയമപ്രകാരം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് മുന്‍ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ സമ്മതിച്ചു. സ്വത്തുവിവരം വെളിപ്പെടുത്തരുതെന്ന് ആദായനികുതി വകുപ്പിന് നല്‍കിയ നിര്‍ദ്ദേശം അദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്.

കെ.ജി ബാലകൃഷ്ണന്‍ ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് സ്വത്തുവിവരം പുറത്തുവിടാമെന്ന് വ്യക്തമാക്കിയത്. സ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഉടനേ പുറത്തുവിടും. രാജ്യത്ത് ആറിടങ്ങളില്‍ കെ.ജി.ബിക്ക് സ്വത്തുക്കളുണ്ടെന്ന് ആദായനികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.

കെ.ജി ബാലകൃഷ്ണന്റെ സ്വത്ത് വിവരം ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയും ആര്‍.ടി.ഐ ഫെഡറേഷന്റെ സംസ്ഥാന നേതാവുമായ ടി.ബാലകൃഷ്ണന്‍ വിവരാവകാശ പ്രകാരം സമീപിച്ചിരിരുന്നു. എന്നാല്‍ കെ.ജി.ബി ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കെ.ജി.ബിയുടെ നിലപാടിനെതിരേ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ തന്റെ ഐ.ടി റിട്ടേണ്‍സ് പുറത്തുവിടരുതെന്ന നിര്‍ദേശമാണ് ഞാന്‍ അധികൃതര്‍ക്ക് നല്‍കിയതെന്ന് കെ.ജി.ബി പറഞ്ഞു. പാന്‍ നമ്പര്‍ അക്കൗണ്ട് നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇത് ആളുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാവുന്നത് ആരും തന്നെ ആഗ്രഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.