Categories
boby-chemmannur  

കെ.എഫ്.സി ഇറാനില്‍ ബ്രാഞ്ച് തുടങ്ങി; യുദ്ധത്തിനു ശേഷമുള്ള വിപണി ലക്ഷ്യമെന്ന് ആക്ഷേപം


ടെഹ്‌റാന്‍: ആണവ ആയുധങ്ങളെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇറാനും അമേരിക്കയും യുദ്ധമുഖത്ത് നില്‍ക്കുന്ന രാജ്യങ്ങളാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ചരടുവലിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ട് ആഴ്ചകളായി. അമേരിക്കിയിലെ ഇറാനിയന്‍ ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയുമെല്ലാം പടിയടച്ച് പിണ്ഡം വെച്ചു കഴിഞ്ഞു. ഇന്ത്യടക്കമുള്ള രാജ്യങ്ങളോട് ഇറാനിയന്‍ എണ്ണയടക്കമുള്ള ഒരു വ്യാപാരവും അരുതെന്ന് അങ്കിള്‍ സാം കണ്ണുരുട്ടി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്തിനധികം പറയുന്നു, ഏപ്രില്‍ മാസത്തോടെ ഇറാനെ ഇസ്രായേല്‍ ആക്രമിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരെ വന്നുകഴിഞ്ഞു. സംഗതികളുടെ കിടപ്പ് ഇത്രമേല്‍ ഗൗരവത്തിലൊക്കെയാണെങ്കിലും ഇപ്പോള്‍ ശ്രദ്ധേയമായൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ കുത്തക ഫാസ്റ്റ്ഫുഡ് കമ്പനിയായ കെന്റകി ഫ്രൈഡ് ചിക്കന്‍ ഇറാനില്‍ ബ്രാഞ്ച് തുടങ്ങിയിരിക്കുന്നു!

അതെ, പ്രവര്‍ത്തനം ആരംഭിച്ച് മുപ്പതു വര്‍ഷത്തിനുശേഷം ആദ്യമായി കെ.എഫ്.സി ഇറാനില്‍ ഒരു ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നു. സെന്‍ട്രല്‍ ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയിലെ കറാജ് നഗരത്തിലാണ് കെ.എഫ്.സി റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. മുമ്പ് 1979ല്‍ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇവിടുത്തെ കെ.എഫ്.സി ഫ്രാഞ്ചൈസികള്‍ അമേരിക്കന്‍ വിരോധം മൂലം അടച്ചു പൂട്ടിയിരുന്നു. റെസ്‌റ്റോറന്റിന് അധികൃതരില്‍ നിന്നും അനുമതി കിട്ടാന്‍ അഞ്ചു വര്‍ഷം എടുത്തെന്ന് ലൈസന്‍സ് ലഭിച്ച ആമിര്‍ ഹുസൈന്‍ അലിസാദ പറയുന്നു.

യുദ്ധത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇറാനില്‍ കെ.എഫ്.സി റെസ്റ്റോറന്റ് തുടങ്ങിയത് വിമര്‍ശനത്തിനും വിവിധ ആരോപണത്തിനും ഇടയാക്കിയിട്ടുണ്ട്. ഇസ്രയേലോ അമേരിക്കയോ വൈകാതെ ഇറാനെ ആക്രമിക്കുമെന്നും യുദ്ധത്തിനു ശേഷമുള്ള കച്ചവടം ലക്ഷ്യമിട്ടാണ് കെ.എഫ്.സി ഈ സമയത്ത് ബ്രാഞ്ച് തുടങ്ങിയതെന്നുമാണ് പ്രധാന ആക്ഷേപം.

എന്നാല്‍, തങ്ങള്‍ ഇറാനില്‍ ബ്രാഞ്ച് തുടങ്ങിയെന്ന വാര്‍ത്ത കെന്റകി ഫ്രൈഡ് ചിക്കന്‍ അധികൃതര്‍ നിഷേധിച്ചു. തങ്ങളുടെ പേരില്‍ ആരെങ്കിലും ഇറാനില്‍ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ടെങ്കില്‍ കമ്പനി അവര്‍ക്കെതിരെ കേസെടുക്കുമെന്നും ഇറാനില്‍ ബ്രാഞ്ച് തുടങ്ങാനുള്ള പദ്ധതി കമ്പനിക്കില്ലെന്നും കെ.എഫ്.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാശ്ചാത്യ സംസ്‌കാരമുള്ള എല്ലാ ബിസിനസുകളും ഇറാനിയന്‍ ഭരണകൂടം രാജ്യത്ത് നിരോധിച്ചിട്ട് കാലമേറെയായി. പ്രത്യേകിച്ചും പ്രശസ്തമായ ഒരു അമേരിക്കന്‍ ബ്രാന്‍ഡിന് ഒരിക്കലും ഇറാനിയന്‍ അധികൃതര്‍ അനുമതി നല്‍കില്ലെന്നാണ് വാര്‍ത്തയെ നിഷേധിക്കുന്നവരുടെ വാദം.

Malayalam news

Kerala news in English


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
ചാനല്‍ ചര്‍ച്ചക്കിടെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച കയ്യേറ്റശ്രമം

കൊച്ചി: മാതൃഭൂമി ചാനലിലെ  ചര്‍ച്ചക്കിടെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തി. ക്യാമറയ്ക്ക് മുമ്പില്‍ വെച്ച് പരിപാടി ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു യുവമോര്‍ച്ച 'സദാചാര പോലീസ്' ആകാന്‍ ശ്രമം നടത്തിയത്. ക്യാമറക്ക് മുന്നില്‍ വെച്ച് പരസ്യമായി ചുംബിക്കാന്‍ ധൈര്യമുണ്ടോ എന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തെത്തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഭാര്യ രശ്മിക്ക്  കവിളത്ത് ചുംബനം നല്‍കിയതിനെ തുടര്‍ന്നാണ്  യുവമോര്‍ച്ചയുടെ കയ്യേറ്റ ശ്രമം ഉണ്ടായത്. വെറുതെ വിടില്ല ആക്രോശത്തോടുകൂടിയായിരുന്നു ഇവര്‍ പ്രവര്‍ത്തകര്‍ക്കുനേരെ ഇവരുടെ ആക്രമം. ഇവര്‍ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുമ്പ് അക്രമണമഴിച്ചു വിട്ടിരുന്നു.

കോടതി വിധിയെ നിയമപരമായി നേരിടും : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ കേസില്‍ സിംഗിള്‍ ബഞ്ച് വിധിക്കുണ്ടായ ഹൈക്കോടതിയുടെ സ്‌റ്റേ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിംഗിള്‍ ബഞ്ച് വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായെന്ന വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. അതു പോലെ വിമര്‍ശനത്തില്‍ ഭയമില്ലെന്നും മദ്യനയത്തില്‍ സര്‍ക്കാരിന് ഉറച്ച ബോധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് 250 ബാറുകള്‍ അടച്ചു പൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധി വന്നത്. സര്‍ക്കാരിന്റെ മദ്യനയത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നതായിരുന്നു ഈ വിധി. ഇതേ തുടര്‍ന്ന് ബാറുകള്‍ അടച്ചു പൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതേസമയം സിംഗിള്‍ ബഞ്ച് തീരുമാനത്തെതുടര്‍ന്ന് പൂട്ടിയ ബാറുകള്‍ വീണ്ടും തുറന്നുതുടങ്ങി.

സീറ്റ് വിഭജന തര്‍ക്കം: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെ.എം.എം സഖ്യം പിരിഞ്ഞു

റാഞ്ചി: രാഷ്ട്രീയ കൂടുമാറ്റങ്ങളുടെ സ്ഥിരം വേദിയായ ജാര്‍ഖണ്ഡില്‍ വീണ്ടും മുന്നണി തകര്‍ച്ച. സീറ്റ് വിഭന തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെ.എം.എം പിരിഞ്ഞു. നവംബറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ദല്‍ഹിയില്‍ വച്ച് നിരവധി ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സഖ്യം പിരിയാന്‍ തീരുമാനമാകുകയായിരുന്നു. അവസാന നിമിഷം കോണ്‍ഗ്രസ് തങ്ങളെ ചതിച്ചതാണെന്ന് സഖ്യം പിരിഞ്ഞു കൊണ്ട് ജെ.എം.എം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ പറഞ്ഞു. ചര്‍ച്ചക്കിടെ 45 സീറ്റ് ആവശ്യപെട്ടതിനു പുറമെ മറ്റ് കക്ഷികളായ ജെ.ഡി.യു,ആര്‍.ജെ.ഡി എന്നിവരെ ബാക്കി വരുന്ന 36 സീറ്റുകളില്‍ ഉള്‍പെടുത്താനും കോണ്‍ഗ്രസ് ആവശ്യപെട്ടിരുന്നു.കോണ്‍ഗ്രസിന്റെ ഈ ആവശ്യത്തെ ജെ.എം.എം നിരാകരിച്ചിരുന്നു. കൂടാതെ ജംതാര,ഘട്‌സില,പാകുര്‍ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു കൊടുക്കാനും ജെ.എം.എം തയാറായിരുന്നില്ല. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കണമെന്ന നിലപാടിലായിരുന്നു ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കള്‍.ശിവസേന, ഐ.എന്‍.എല്‍.ഡി എന്നീ കക്ഷികളെ പോലെ ജനങ്ങള്‍ പ്രാദേശിക കക്ഷികളെ തള്ളിക്കളയും എന്ന വിലയിരുത്തല്‍ ആണ് ബി.ജെ.പി ക്കെതിരെ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. അതേ സമയം ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ജെ.ഡി.യു, ആര്‍.ജെ.ഡി എന്നീ കക്ഷികളെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടിരുന്നത്. ആകെയുള്ള 14 സീറ്റില്‍ 12 ഉം ബി.ജെ.പി നേടിയിരുന്നു.

ഹൈക്കോടതി വിധി ജനതാല്‍പര്യ വിരുദ്ധം: വി.എം സുധീരന്‍

തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി ജനതാല്‍പര്യ വിരുദ്ധമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. മദ്യനയം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാധിത്വമാമെന്നും. അതിനായി സര്‍ക്കാര്‍ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. 250 ബാറുകള്‍ പൂട്ടിക്കൊണ്ടുള്ള സിംഗിള്‍ ബഞ്ചിന്റെ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്്‌റ്റേ ചെയ്തത്. ഇതുപ്രകാരം 250 ബാറുകള്‍ക്കും ഒരുമാസത്തേക്ക് പ്രവര്‍ത്തിക്കാം. സിംഗിള്‍ ബഞ്ചിന്റെ വിധിയെതുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ അവസരത്തിലാണ് ഹൈക്കോടതിയുടെ വിധി. അതേ സമയം കോടതി വിധി തിരിച്ചടിയാണെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.