എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലും പീറ്റേഴ്‌സണ്‍ ഇല്ല
എഡിറ്റര്‍
Wednesday 19th September 2012 11:49am

ലണ്ടന്‍: നവംബറില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലീഷ് ടീമിലും കെവിന്‍ പീറ്റേഴ്‌സണ് സ്ഥാനമില്ല. ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസിനെതിരെ ആക്ഷേപകരമായ സന്ദേശങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ പീറ്റേഴ്‌സണെ ഉള്‍പ്പെടുത്താതെയാണ് 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

Ads By Google

ഓയിന്‍ മോര്‍ഗന്‍, മോണ്ടി പനേസര്‍ എന്നിവരെ തിരിച്ചുവിളിച്ചപ്പോള്‍ പുതുമുഖക്കാരായ ജോയ് റൂട്, നിക് കോംപ്റ്റന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഇംഗ്‌ളീഷ് സംഘത്തെ പ്രഖ്യാപിച്ചത്. കോച്ചിനെയും ക്യാപ്റ്റനെയും വിമര്‍ശിച്ച് എതിര്‍ ടീമിലെ അംഗങ്ങള്‍ക്ക് മൊബൈല്‍ സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പീറ്റേഴ്‌സണെതിരെ നടപടി സ്വീകരിച്ചത്.

നാല് ടെസ്റ്റുകളടങ്ങുന്ന പരമ്പരക്ക് നവംബര്‍ 15ന് അഹമ്മദാബാദിലാണ് തുടക്കം . മുംബൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവടങ്ങിലാണ് ശേഷിച്ച ടെസ്റ്റുകള്‍.

ടീം: അലസ്റ്റയര്‍ കുക്ക് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, ഇയാന്‍ ബെല്‍, ടിം ബ്രെസ്‌നാന്‍, സ്റ്റുവര്‍ട് ബ്രോഡ്, നിക് കോംപ്റ്റന്‍, സ്റ്റീവന്‍ ഫിന്‍, ഗ്രഹാം ഒനിയന്‍സ്, ഓയിന്‍ മോര്‍ഗന്‍, മോണ്ടി പനേസര്‍, സമിത് പട്ടേല്‍, മാറ്റ് പ്രിയര്‍, ജോയ് റൂട്, ഗ്രേയം സ്വാന്‍, ജൊനാഥന്‍ ട്രോട്ട്.

Advertisement