എഡിറ്റര്‍
എഡിറ്റര്‍
കെവിന്‍ പീറ്റേഴ്‌സണ്‍ ടി.വി കമന്റേറ്ററാകുന്നു
എഡിറ്റര്‍
Tuesday 11th September 2012 12:23pm

വിവാദ എസ്.എം.എസിന്റെ പേരില്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ഇംഗ്ലണ്ട് ടീമംഗം കെവിന്‍ പീറ്റേഴ്‌സണ്‍ ശ്രീലങ്കയില്‍ ടിവി കമന്റേറ്ററാകുന്നു.

ഇതിന്റെ ഭാഗമായി ഇ.എസ്.പി.എന്‍-സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുമായി പീറ്റേഴ്‌സണ്‍ കരാറൊപ്പിട്ടുകഴിഞ്ഞു. ശ്രീലങ്കയില്‍ തങ്ങളുടെ വിശകലനസംഘത്തില്‍ കെവിന്‍ ഉണ്ടാകുമെന്നു കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Ads By Google

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ അന്നത്തെ ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനെ എസ്.എം.എസ് വഴി വിമര്‍ശിച്ചതാണ് പീറ്റേഴ്‌സണ് വിനയായത്.

സ്‌ട്രോസിന് ടീമിനെ വിജയിപ്പിക്കാനുള്ള മികവില്ലെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവം വിവാദമായതോടെ ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടു. തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ നിന്നു തന്നെ പുറത്തിരിക്കേണ്ടി വന്നു.

എന്നാല്‍ പീറ്റേഴ്‌സണ്‍ ഇല്ലെന്നത് ലോക കിരീടം നിലനിര്‍ത്താനുള്ള ഇംഗ്ലണ്ടിന്റെ പോരാട്ടത്തെ തെല്ലും ബാധിക്കില്ലെന്നാണ് ക്യാപ്റ്റന്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വാദം.

പീറ്റേഴ്‌സന്റെ വിടവ് നികത്താന്‍പോന്ന ഒട്ടേറെ താരങ്ങള്‍ തങ്ങള്‍ക്കുണ്ട്. അലക്‌സ് ഹേയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ തുടങ്ങിയവര്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കെല്‍പുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement