ലണ്ടന്‍: ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഇംഗ്ലിഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേര്‍സണ്‍ നിഷേധിച്ചു. ലോകകപ്പിനുശേഷം വിരമിക്കാനാണ് പീറ്റേര്‍സന്റെ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.

ടെസ്റ്റ്, ട്വന്റി-20 എന്നിവയില്‍ ശ്രദ്ധിക്കാനായി ഏകദിനത്തില്‍ നിന്നും രാജിവെയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പീറ്റേര്‍സണ്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.