എഡിറ്റര്‍
എഡിറ്റര്‍
കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ച് വരുന്നു
എഡിറ്റര്‍
Thursday 4th October 2012 4:54pm

കൊളംബോ: ആരോപണ വിധേയനായി ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പീറ്റേഴ്‌സണ്‍ തിരിച്ച് വരുന്നു. ടീമില്‍ ഭിന്നിപ്പിന് ശ്രമിച്ചുവെന്ന് പറഞ്ഞ് പുറത്താക്കപ്പെട്ട കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. പീറ്റേഴ്‌സണും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മൊബൈലിലേക്ക് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ആന്‍ഡ്രു സ്‌ട്രോസ്സിനെ വിമര്‍ശിക്കുന്ന എസ്.എം.എസ്സുകള്‍ അയച്ചതിന്റെ പേരിലാണ് പീറ്റേഴ്‌സണ്‍ ടീമിന് പുറത്താവുന്നത്. ഇതേത്തുടര്‍ന്ന് ട്വന്റി 20 ലോകകപ്പിനും ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുമുള്ള ടീമുകളിലേക്ക് പീറ്റേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. സന്ദേശങ്ങളയച്ചതിന് പീറ്റേഴ്‌സണ്‍ മാപ്പുചോദിക്കുകയും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് പുതിയ കരാറിന് വഴിതെളിഞ്ഞത്.

ട്വന്റി 20 ലോകകപ്പിന്റെ സ്റ്റുഡിയോ എക്‌സ്‌പേര്‍ട്ടായി പ്രവര്‍ത്തിക്കുകയാണ് പീറ്റേഴ്‌സണിപ്പോള്‍. അടുത്തമാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

Advertisement