കൊച്ചി: കേശുവിന് ദേശീയ അവാര്‍ഡ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘കേശു’വിന് അവാര്‍ഡ് നല്‍കുന്നത് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. അവാര്‍ഡ് നിര്‍ണയിച്ച ജൂറി അംഗമായ സഞ്ജീവ് ശിവന്റെ പിതാവ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കേശു’. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ശിവനാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കേശുവിന് അവാര്‍ഡ് നിര്‍ണയിച്ച ജൂറി യോഗത്തില്‍ സഞ്ജീവ് ശിവന്‍ ഹാജരായിരുന്നില്ലെന്നും ചട്ടപ്രകാരമുള്ള അയോഗ്യത ചിത്രത്തിന് കല്‍പിക്കാത്ത സാഹചര്യത്തില്‍ അവാര്‍ഡ് തടഞ്ഞത് നീതീകരിക്കാനാകില്ലെന്നും അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പിആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.

Subscribe Us: