എഡിറ്റര്‍
എഡിറ്റര്‍
തെലുങ്കാന വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയെ പോലും വിശ്വാസമില്ല: കേശവ് റാവു
എഡിറ്റര്‍
Wednesday 2nd January 2013 11:39am

ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ സ്വന്തം പാര്‍ട്ടിയെ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കേശവ് റാവു. തെലുങ്കാന വിഷയത്തില്‍ ദല്‍ഹിയില്‍ സര്‍വകക്ഷി യോഗം വിളിക്കാനുള്ള ഒരു മാസത്തെ അന്ത്യശാസനം അവസാനിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിക്കെതിരെ കേശവ് റാവു രംഗത്തെത്തിയിരിക്കുന്നത്.[innerad

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ പ്രധാന പ്രചരണ വിഷയം തെലുങ്കാനയാവുമെന്ന സാഹചര്യത്തില്‍ എത്രയും വേഗം വിഷയം പരിഹരിക്കേണ്ടതുണ്ട്. ആന്ധ്രയിലെ വോട്ട് നിര്‍ണയിക്കപ്പെടുക ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും കേശവ് റാവു പറഞ്ഞു.

തെലുങ്കാന എംപ്ലോയീസ് അസോസിയേഷന്റെ പുതുവത്സര ഡയറി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തെലുങ്കാനയെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരോട് രാജി സമര്‍പ്പിച്ച് പിന്നീട് പിന്‍വലിച്ച 12 കോണ്‍ഗ്രസ് എം.എല്‍.എമാരെ സൂക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് എം.എല്‍.എമാര്‍ രാജി പിന്‍വലിച്ചത്. അവര്‍ ചതിയന്മാരാണ്. രാജി പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ ആ സമ്മര്‍ദ്ദത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നെന്നും കേശവ് റാവു പറഞ്ഞു.

ദല്‍ഹിയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന വാഗ്ദാനം വ്യാജമാണ്. കാരണം അത്തരമൊരു പരിപാടിയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. ചില്ലറ വില്‍പ്പന മേഖയിലെ വിദേശനിക്ഷേപം അനുവദിക്കുന്ന ബില്ലിലെ ലോകസഭ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന തെലുങ്കാന എം.എല്‍.എമാരുടെ ഭീഷണിയെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement