ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്യാമറക്കണ്ണുകളുടേയും പതിനായിരംവരുന്ന കാണികളുടേയും ഓമനയയത് കേശവ് എന്ന ഏഴുവയസ്സുകാരനായിരുന്നു. ചെണ്ടമേളത്തിന്റേയും മോഹിനിയാട്ടത്തിന്റേയും ലാസ്യഭാവത്തിനൊത്ത് തബലയിലല്‍ കേശവിന്റെ വിലരലുകള്‍ ഒഴുകിനടന്നു. എ ആര്‍ റഹ്മാന്റേയും ഹരിഹരന്റേയും ഹീലിയം ബലൂണിന്റേയും മാസ്മരികപ്രഭാവത്തിനും കേശവിന്റെ പ്രകടനത്തെ മായ്ക്കാനായില്ല.

അരോവില്ലെ ദീപാറാം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ കേശവ് ഉദ്ഘാടനച്ചടങ്ങിനായി ഒരുമാസമാണ് പരിശീലനം നടത്തിയത്. ഗെയിംസിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ ഭരത്ബാല ആരോവില്ലയില്‍ നടന്ന ചടങ്ങിനിടെയാണ് കേശവിനെ കണ്ടെത്തുന്നത്. സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച് കേശവ് രണ്ടാംവയസില്‍ തന്നെ തബലയില്‍ മേളമിടാന്‍ തുടങ്ങി. മകന്റെ കഴിവ് മനസ്സിലാക്കിയ അമ്മ ഗോപികയുടെ പിന്തുണയും കേശവിന് തുണയായി. സൈക്ലിംഗും ഗിറ്റാറും ഇഷ്ടപ്പെടുന്ന കേശവിന് തബലയിലൂടെ പ്രശസ്തനാകാനാണ് ആഗ്രഹം.