ഹൂബ്ലി: ഉത്തരകന്നഡ ജില്ലയില്‍ വാഹനാപകടത്തില്‍ ഏട്ടു പേര്‍ മരിച്ചു. മുചക്രവാഹനം സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ടുകുട്ടികളും ഉള്‍പ്പെടും. ടുംടും എന്ന പേരിലറിയപ്പെടുന്ന മുചക്രവാഹനത്തില്‍ 15 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഹൂബ്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാസറോളി ഗ്രാമത്തിലാണ് അപകടമുണ്ടായത്.