ജൊഹനാസ്ബര്‍ഗ്: ലോകകപ്പോടെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും വിരമിക്കുന്ന ഗാരി കേര്‍സ്റ്റന്‍ ഇന്ത്യയുമായുള്ള ‘കണക്ഷന്‍’ അവസാനിപ്പിച്ചേക്കില്ലെന്ന് സൂചന. വിരമിച്ചശേഷം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് കേര്‍സ്റ്റന്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

സച്ചിനുമായുള്ള അടുത്തബന്ധമാണ് കേര്‍സ്റ്റനെ മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെടാന്‍ പ്രേരണയായതെന്നാണ് സൂചന. ലോകകപ്പിന് ശേഷമാണ് ഐ.പി.എല്‍ നാലാംസീസണ്‍. അതിനിടെ കേര്‍സ്റ്റനോട് ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

Subscribe Us: