എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശില്‍ വന്‍ തീപിടുത്തം; 14പേര്‍ വെന്ത് മരിച്ചു
എഡിറ്റര്‍
Friday 21st April 2017 8:07pm

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദാവാരയില്‍ മണ്ണെണ്ണ വിതരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ പതിനാലു പേര്‍ വെന്ത് മരിച്ചു. ചിന്ദാവാര ജില്ലയില്‍ ബാര്‍ഗി ഗ്രാമത്തിലെ മണ്ണെണ്ണ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിലാണ് പതിനാലു പേര്‍ മരിച്ചത്.


Also read സ്വന്തം മൂത്രം കുടിച്ചും വിസര്‍ജ്ജ്യം ഭക്ഷിച്ചും സമരം ശക്തമാക്കാനൊരുങ്ങി തമിഴ്‌നാട് കര്‍ഷകര്‍ 


തീപിടുത്തതില്‍ നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമായതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗ്രാമത്തിലെ പൊതു വിതരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയിലേക്ക് തീപടര്‍ന്നതാണ് അപകടത്തിന് കാരണമായത്. മണ്ണെണ്ണകള്‍ സൂക്ഷിച്ച ഭാഗത്തേക്ക് തീ എത്തിയതോടെ ഉടന്‍ സമീപ ഭാഗത്തേക്ക് പടരുകയായിരുന്നെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.


Dont miss ‘സെല്‍ഫി എടുത്ത് സമയം കളയരുത്’ ; ഉദ്യാഗസ്ഥര്‍ ആത്മ പ്രശംസക്കായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് മോദി 


കത്തിയെരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി 4 ലക്ഷം രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സാഹയമായ് 50,000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisement