എഡിറ്റര്‍
എഡിറ്റര്‍
മലയാളം ശ്രേഷ്ഠഭാഷാദിന ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Friday 1st November 2013 7:06am

ummen-chandi-laugh

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് മലയാളം-ശ്രേഷ്ഠഭാഷാദിനമായി ആചരിച്ചു.  ഔദ്യോഗിക ഭാഷാവകുപ്പ്, സാംസ്‌കാരിക വകുപ്പ്, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, സി-ഡാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷം നടന്നത്.

ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു  കേന്ദ്രമന്ത്രി ഡോ.ശശി തരൂര്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്  പ്രസിദ്ധീകരിച്ച രാജാരവിവര്‍മ്മ – കല, കാലം, ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു.

പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, അടൂര്‍ഗോപാലകൃഷ്ണന്‍, കാവാലം നാരായണപണിക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു

തുടര്‍ന്ന് മലയാള സോഫ്റ്റ്‌വെയറുകളുടെ പ്രദര്‍ശനവും നടക്കും.  ചടങ്ങില്‍വച്ച് ഇക്കൊല്ലത്തെ ഭരണഭാഷാ സേവന പുരസ്‌കാര ജേതാക്കളായ തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ബോബി മണി.എം,

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്ക് ഓഫീസിലെ യു.ഡി.ക്ലാര്‍ക്ക് കെ.ജി.ബൈജു, പാലക്കാട് കളക്ടറേറ്റിലെ യു.ഡി.ടൈപ്പിസ്റ്റ് സുബിത.എ.കെ. എന്നിവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരവും സത്‌സേവന രേഖയും സമ്മാനിച്ചു.

Advertisement