കൊച്ചി: നെല്ലിയാമ്പതി എസ്‌റ്റേറ്റ് കേസ് പരിഗണിക്കുന്നത് നീട്ടണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.

Ads By Google

നെല്ലിയാമ്പതി മിന്നാമ്പാറ എസ്‌റ്റേറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി എസ്‌റ്റേറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പാട്ടം റദ്ദാക്കിയുള്ള ഏറ്റെടുക്കല്‍ നടപടിക്കെതിരെ എസ്‌റ്റേറ്റുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഏറ്റെടുക്കലിന് ഇടക്കാല സ്‌റ്റേ നല്‍കി.