Categories

keralaflashnews.com ഇ­നി­മുതല്‍ doolnews.com

keralaflashnews.com ഇനി മു­തല്‍ doolnews.com ആ­യി­മാ­റു­ക­യാണ്. എല്ലാ അര്‍­ത്ഥ­ത്തിലും ഒ­രു സ­മ­ഗ്രമാ­യ മാ­റ്റ­ം. dool എ­ന്ന വാ­ക്കി­ന്റെ അര്‍­ത്ഥ­മെ­ന്താണ് എ­ന്ന­താ­യി­രി­ക്കും നി­ങ്ങ­ളുടെ മ­ന­സ്സില്‍ പെട്ടെ­ന്നു വ­രുന്ന ചോ­ദ്യം. അ­റി­യാ­വു­ന്ന ഭാ­ഷ­ക­ളി­ലെ വാ­ക്കു­കള്‍ എല്ലാ­വരും പ­രു­തു­ന്നു­മു­ണ്ടാവാം. ഞ­ങ്ങ­ളു­ടെ അ­റി­വില്‍­ ഒ­രു ഭ­ാഷ­യിലും ആ വാ­ക്ക് കാ­ണി­ല്ലെന്നാണ് ക­രു­തു­ന്നത്. പി­ന്നെ­ന്ത് കൊ­ണ്ട് ഈ വാ­ക്കെന്ന ചോ­ദ്യം പ്ര­സ­ക്ത­­മാ­ണ്.

സം­സ്­കൃ­ത­ത്തിലും സം­സ്­കൃ­തത്തി­നോ­ട് ചേര്‍­ച്ച­യു­ള്ള മ­റ്റ­നേ­കം ഭാ­ഷ­ക­ളിലും ‘ദൂല്‍’ എ­ന്ന് പ­റ­ഞ്ഞാല്‍ പൊ­ടി­യാണ്. ‘പൊ­ടിമ­ണ്ണ് ‘, അ­തായ­ത് ഭൂ­മി­യു­ടെ ഒ­രു ക­ണി­ക. അ­താ­രെ­ങ്കിലും അര്‍­ത്ഥ­മാ­യി സ­ങ്കല്‍­പ്പി­ച്ചാല്‍ ഞ­ങ്ങള്‍ സ­ന്തു­ഷ്ട­രാണ്. മ­നു­ഷ്യര്‍ ജീ­വി­ക്കു­കയും പെ­രു­മാ­റു­കയും ചെ­യ്യു­ന്ന ഭൂ­മി­യി­ലാ­ണല്ലോ ഞ­ങ്ങള്‍ നി­ല­യു­റ­പ്പി­ച്ചി­രി­ക്കു­ന്നത്. പ­ക്ഷേ doolnews.com എ­ന്ന പേര്‍ തി­ര­ഞ്ഞെ­ടു­ക്കു­മ്പോള്‍ ഞങ്ങ­ള­തൊന്നും ഓര്‍­ത്തി­രു­ന്നില്ല. ഒ­രു കാര്യം തീര്‍ച്ച, മ­നു­ഷ്യര്‍­ക്കി­ഷ്ട­മു­ള്ള­തൊന്നും ഞ­ങ്ങള്‍­ക്ക് അ­ന്യമല്ല. എ­ന്നാല്‍ ആ ഇ­ഷ്ട­ങ്ങള്‍­ക്ക് വ്യ­ക്തമാ­യ പ­ക്ഷം­ചേ­ര­ലും, രാ­ഷ്ട്രീ­യ­വും ക­ഴ്­ച­പ്പാടും സ്വ­പ്‌­ന­ങ്ങളും ഒ­ക്കെ­യു­ണ്ടാ­വും.

keralaflashnews.com എ­ന്ന പേ­ര് ഞ­ങ്ങള്‍­ക്ക് പ­റ­യേണ്ട­ കാ­ര്യ­ങ്ങള്‍ മു­ഴു­വനും ഉള്‍­ക്കൊ­ള്ളാന്‍ പ­റ്റു­ന്ന ഒ­ന്നല്ല എന്ന തോ­ന്ന­ലില്‍ നി­ന്നാ­ണ് doolnews ജ­നി­ക്കുന്നത്. keralaflashnews.com എന്ന പേ­ര് ചി­ല പ­രി­മി­തി­കള്‍ ഞ­ങ്ങ­ളില്‍ അ­ടി­ച്ചേല്‍­പ്പി­ക്കുന്നു. കേ­ര­ള­ത്തി­ന്റേ­ത് മാ­ത്ര­മെ­ന്നും ചി­ല കേ­രളീ­യ അ­നു­ഭ­വ­ങ്ങള്‍ മാ­ത്ര­മാ­ണ് അ­ത് ഉള്‍­ക്കൊ­ള്ളു­ന്ന­തെ­ന്നു­മു­ള്ള തോ­ന്നല്‍ അ­റി­യാ­തെ സൃ­ഷ്ടിക്കു­ന്നു.

അ­നു­ഭ­വ­ങ്ങ­ളു­ടെ ഒ­രു­പാ­ട് വന്‍­ക­ര­ക­ളാ­ണ് ഞ­ങ്ങള്‍­ക്ക് പ­ര്യ­വേഷണം ചെ­യ്യാ­നു­ള്ളത്. ഇ­നിയും മ­നു­ഷ്യ­ന്റെ സം­വേദന ശേ­ഷി സ്­പര്‍­ശി­ക്കാ­ത്ത മ­നു­ഷ്യാ­നു­ഭ­വ­ങ്ങ­ളു­ടെ ആ­ഴി­കളും കൊ­ടു­മു­ടി­കളും കൊ­ടു­ങ്കാ­ടു­കളും ത­മോ­ഗര്‍­ത്ത­ങ്ങ­ളും. ഈ അ­നു­ഭ­വ പെ­രുമ­യെ ഉള്‍­ക്കൊ­ള്ളു­ന്ന ഒ­രു­വാ­ക്ക് ഞ­ങ്ങള്‍­ക്ക് ക­ണ്ടെ­ത്താ­നാ­യില്ല, ഒ­രു ഭാ­ഷ­യി­ലും. അ­തു കൊ­ണ്ട് മു­രള്‍­ച്ച­യു­ള്ള മു­ഴ­ങ്ങു­ന്ന വാ­ക്ക് ഞ­ങ്ങള്‍ സൃ­ഷ്ടിച്ചു­, dool‍. ഏ­തര്‍­ത്ഥവും ഉള്‍­ക്കൊ­ള്ളാനും സ്വീകരിക്കാനും ത­യ്യാറാ­യ അര്‍­ത്ഥ­മില്ലാ­ത്ത ഒ­രു മു­ഴക്കം.

8 Responses to “keralaflashnews.com ഇ­നി­മുതല്‍ doolnews.com”

 1. jaaz

  sooper

 2. Anoop M C

  വരാന്‍ പോവുന്ന ഈ മുഴക്കത്തിനു, അക്ഷരങ്ങളാല്‍ സത്യത്തിന്റെ മേഘ ഗര്ജനങ്ങള്‍ തീര്‍ത്ത് നേരറിവുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടാന്‍ സാധിക്കുമാറാകട്ടെ…….. ഞങ്ങള്‍ കാതോര്‍ത്തിരിക്കുന്നു…….കണ്ണോര്‍ത്തിരിക്കുന്നു………

 3. Rafi Cheruvath

  Dear Dool Crews,,
  Its good to here and catching one…DOOLNEWS…..
  As u said i heard dis word as dust in Hindi…one more place i heard dis partly..dat da name of my Colleque MUZAMMIL DOOLPANDAN (Srilankan)…Anyway Wishes u gud for your venture…..

  Have A gud DOOL day..

 4. kannan

  best kanna best

 5. kannan

  kerala flash news laourt valara usharayirunnu
  ippolyathath athina 10 % pora
  athukond name mattiyalum
  laout mattaruth
  mattiyal valara evivu sambavikkum

 6. Haroon peerathil

  Dool! I like it. Dool a meaning less word . But dear I dreaming, in future the world knows the meaning of Dool it is U.Best wishes

 7. SandeepKollolath

  Yea it’s a good change both the name and the design

 8. Rafi Cheruvath

  Dool Crews,
  Palappoyum internetnil news vazhikunnavar jolithirakkilo matto kidunna churungiya samayathil aayirikkum…mikkavarum vayanakkar onn breaking news ariyano allengil headlines vayikkano aayirikkum site open cheyunbnath,avar ottanottathil breaking news pratheekshikukayum cheyunnu,,pakshe dool news nde puthiya layout il ottanottathil breaking news kaanunnilla,,pakaram feuture kalum mattum,,ith doolnews varthakalekaal upari mattulla karyangalil shradha pathipikunnu enna pratheethi uyarthunnu..ith sadharan vayanakkare doolnewsilek aakrshikunnathil kurav varuthunnu…Mikavarum vayanakaar vaayana guaraam aayi edukkathavar aan enna sathyavum ivide ormippikunnu.

  Nanmakal Nernukond

  Rafi Cheruvath

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.