Categories

എ­ക്‌­സ്­പ്ര­സ് വേ പ­ദ്ധ­തി­യു­മാ­യി വീണ്ടും കേരളം

9bf31pj_josephന്യൂഡല്‍ഹി: കന്യാകുമാരി മുതല്‍ മംഗലാപുരം വരെ 600 കിലോമീറ്റര്‍ എക്‌­സ്പ്രസ് വേ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. ദേശീയ എക്‌­സ്പ്രസ് വേ പദ്ധതിയില്‍ ഉള്‍പ്പെ­ടുത്തി ബി ഒ ടി അടിസ്ഥാ­ന­ത്തി­ലാ­യി­രിക്ക­ണം നിര്‍­മാണം.

ഇ­ക്കാ­ര്യ­മു­ന്ന­യിച്ച് പൊതുമരാമത്ത് മന്ത്രി പി ജെ. ജോസഫിന്റെ നേതൃത്വ­ത്തി­ലു­ള്ള കേ­ര­ള സംഘം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി കമല്‍നാഥിനെ സന്ദര്‍­ശിച്ചു. നേരത്തേ കേര­ള­ത്തില്‍ എ­ക്‌­സ്­പ്ര­സ് വേ­ക്കു വേണ്ടി പഠ­നം ന­ടത്തിയ കണ്‍സള്‍ട്ടന്‍സി തൃശ്ശൂര്‍ വരെ പാത നിര്‍മിക്കാനാണ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഇത് മംഗലാപുരം വരെ നീട്ടണമെന്നാണ് ആവ­ശ്യം. ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ സംസ്ഥാനത്തിന്റെ തെക്ക്­ വടക്ക് അതിവേഗ പാത പദ്ധതി ഒഴിവാക്കും.

ആലപ്പുഴ, കൊല്ലം ബൈപ്പാസുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തി­യാ­ക്കുക, കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാല് ഫൈഌാവറുകള്‍ നിര്‍മിക്കുക, തിരുവനന്തപുരത്ത് രണ്ട് റിങ് റോഡുകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യവും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.