കൊച്ചി: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച്ച നടക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം 23,24 തീയതികളില്‍ നടക്കും.

തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള ജ്യോതിമണി പ്രഖ്യാപിച്ചു. നാലുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ബൂത്ത് തലങ്ങളിലും നിയമസഭാ നിയോജകമണ്ഡലങ്ങളിലും ലോകസഭാ നിയോജക മണ്ഡല തിരഞ്ഞെടുപ്പിനും ശേഷം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍മൂലം തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. തദ്ദേശഭരണതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് നേതാക്കള്‍ രാഹുല്‍ഗാന്ധിയെ ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ എ, ഐ ഗ്രൂപ്പുകളുടെ രഹസ്യയോഗങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്.