ബാംബോലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. ശക്തരായ റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിനു കെട്ടുകെട്ടിച്ചാണ് കേരളം തുടക്കം അവിസ്മരണീയമാക്കിയത്. ജോബി ജസ്റ്റിന്റെ ഹാട്രിക് ഗോളുകളുടെ മികവിലാണ് കേരളം നാലു ഗോളുകള്‍ സ്വന്തമാക്കിയത്.


Also read നിറങ്ങള്‍ക്കെതിരെ കല്ലെറിയുന്ന ആര്‍.എസ്.എസ്; ചുവപ്പും പച്ചയും മഞ്ഞയും ധരിച്ച് ക്ഷേത്രത്തില്‍ പോവുക തന്നെ ചെയ്യും; തലശേരി ആക്രണത്തിനെതിരെ പി.പി ദിവ്യ 


നായകന്‍ ഉസ്മാന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമായിരുന്നു മത്സരത്തിലുട നീളം കേരളം കാഴ്ചവെച്ചത്. കേരളത്തിന്റെ നാലാം ഗോളിനുടമയും നായകന്‍ തന്നെയാണ്. മത്സരത്തില്‍ കേരളത്തിന്റെ മൂന്നു ഗോളുകളും ഹെഡറിലൂടെയായിരുന്നു പിറന്നത്.

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് കേരളം റെയില്‍വേസിനെതിരെ മികച്ച കളി പുറത്തെടുക്കുന്നത്. മലയാളി താരം രാജേഷിന്റെ ഗോളിലൂടെയാണ് റെയില്‍വേസ് ആദ്യ ഗോള്‍ നേടുന്നത്. എന്നാല്‍ നാലുമിനിറ്റുകള്‍ക്കകം ജോബി കേരളത്തിനായി സമനില ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രീ കിക്കിലൂടെ ജോബി വീണ്ടും ഗോള്‍ നേടി 2-1 ന്റെ ലീഡ് സമ്മാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഹാട്രിക് തികച്ച ജോബി കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. ഹാട്രിക് പ്രകടനം പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ജോബി പ്രതികരിച്ചു.