സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ചുമരെഴുത്ത്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

‘സാമൂഹ്യ വിപ്ലവത്തിന് സ്ത്രീശക്തി’ എന്ന മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന വനിത സമ്മേളനം ജനുവരി 24ന് കുറ്റിപ്പുറത്ത് നടക്കുകയാണ്. സമ്മേളന പ്രചാരണാര്‍ഥം വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളിലൊന്ന്.(ബോര്‍ഡുകളെല്ലാം ഫഌക്‌സിന് പകരമായി പരിസ്ഥിതി സൗഹര്‍ദ്ദപരമായ തുണിയിലാണെന്നും ഒരേ ഡിസൈനിലാണെന്നും ശ്രദ്ദേയമായി)