എഡിറ്റര്‍
എഡിറ്റര്‍
ആധാറില്‍ കേരളം ഇന്ന് സത്യവാങ് മൂലം സമര്‍പ്പിക്കില്ല
എഡിറ്റര്‍
Monday 13th January 2014 2:34pm

aadhar

ന്യൂദല്‍ഹി: ആധാര്‍ അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേരളം ഇന്ന് സത്യവാങ്മൂലം നല്‍കില്ല. ആധാറിനെ പിന്തുണച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് കേരളം സത്യവാങ് മൂലം നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങിയത്.

ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തോട് സര്‍ക്കാരിന് യോജിപ്പില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഫയല്‍ തിരിച്ചുവിളിക്കാന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കി.

ആധാര്‍ അനിവാര്യമാണെന്ന് കാണിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിക്കില്ലെന്നും കൂടുതല്‍ പഠനം നടത്തിയ ശേഷം മാത്രമേ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കാന്‍ കേരളം തീരുമാനിച്ചത്.

ഇടനിലക്കാരെ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നതാണ് ആധാറിന്റെ നേട്ടമായി കേരളം ചൂണ്ടിക്കാണിക്കുന്നത്.

സബ്‌സിഡിക്ക് ആധാര്‍ നല്ലതാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിരുന്നത്. കേരളം ആധാര്‍ പദ്ധതിയെ എതിര്‍ത്താല്‍ ഉണ്ടാകാമായിരുന്ന വിവാദങ്ങളെ ഒഴിവാക്കാനാണ് കേരളം കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്നത്.

സബ്‌സിഡികള്‍ യഥാര്‍ഥ ഉപഭോക്താക്കളില്‍ എത്തിച്ചേരുന്നതിന് ആധാര്‍ സഹായിക്കും. സ്‌കൂള്‍ പ്രവേശത്തിനുള്‍പ്പെടെ ഭാവിയില്‍ ആധാര്‍ ഉപകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisement