എഡിറ്റര്‍
എഡിറ്റര്‍
ഐ-ലീഗില്‍ ഇത്തവണയും കേരളമില്ല
എഡിറ്റര്‍
Wednesday 12th June 2013 12:30am

football2

ന്യൂദല്‍ഹി:ഐ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണിലും കേരള ടീം ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായി.

എ.ഐ.എഫ്.എഫിന്റെ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണു പിന്മാറ്റം. മൂന്നു കോടി രൂപ സുരക്ഷാ നിക്ഷേപം നല്‍കണം, മൊത്തം മുടക്കുമുതലിന്റെ 25 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കണം തുടങ്ങിയവയായിരുന്നു അപേക്ഷകര്‍ക്കുള്ള നിബന്ധനകള്‍. 

Ads By Google

ഐ ലീഗിനെ കൂടുതല്‍ പ്രഫഷനലാക്കുന്നതിന്റെ ഭാഗമായാണു കോര്‍പറേറ്റ് ടീമുകള്‍ക്കു നേരിട്ടു പ്രവേശനം നല്‍കാന്‍ എഐഎഫ്എഫ് തീരുമാനിച്ചത്.

കേരള കണ്‍സോഷ്യത്തിന് പുറമെ രംഗത്തുണ്ടായിരുന്ന ജിന്‍ഡാല്‍ സ്റ്റീല്‍സ്(ബാംഗ്ലൂര്‍), മുംബൈ ടൈഗേഴ്‌സ് തുടങ്ങിയ ടീമുകളുടെ അപേക്ഷ നേരത്തേ അംഗീകരിച്ചു.

കോര്‍പറേറ്റ് ക്വോട്ടയില്‍ ടീമിനെ ഇറക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്ന കേരള കണ്‍സോഷ്യം പിന്മാറി. എന്നാല്‍, നിബന്ധനകള്‍ പാലിക്കാന്‍ ഒരു വര്‍ഷം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെടുകയാണു ചെയ്തതെന്നു ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു.

ഇതു പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത സീസണ്‍(2014-15) ഐ ലീഗില്‍ കേരളത്തില്‍നിന്നു ടീമുണ്ടാകും. എന്നാല്‍ ഇക്കാര്യം എ.ഐ.എഫ്.എഫ് സ്ഥിരീകരിച്ചിട്ടില്ല.

Advertisement