എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം
എഡിറ്റര്‍
Saturday 23rd November 2013 9:30am

maoists

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ മാവോയിസ്റ്റുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് സര്‍ക്കാര്‍ ഈ ആവശ്യം മുമ്പോട്ട് വെച്ചിരിക്കുന്നത്.

കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഒന്‍പത് സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് പ്രത്യേക സാമ്പത്തിക സഹായവും ആയുധങ്ങളും ലഭിക്കും.

Advertisement