എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന വോളീബോള്‍ അസോസിയേഷനും ടോം ജോസഫും തുറന്ന പോരില്‍
എഡിറ്റര്‍
Monday 20th February 2017 8:20pm

 

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ ടീം നായകന്‍ ടോം ജോസഫും കേരളാ വോളീബോള്‍ അസോസിനും തമ്മിലൂള്ള തര്‍ക്കം രൂക്ഷമാകുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷനെ വിമര്‍ശിച്ചതിന് താരത്തിനെതിരെ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

എന്നാല്‍ തനിക്കല്ല അസോസിയേഷന്‍ പ്രസിഡന്റ് നാലകത്ത് ബഷീറിനാണ് നോട്ടീസ് അയക്കേണ്ടതെന്ന് ടോം ജോസഫും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അസോസിയേഷനെ വിമര്‍ശിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ ടോമിനെതിരെ നടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.


Also read ഒരു കൊല്ലമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് 


കൊച്ചിയില്‍ ചേര്‍ന്ന വോളിബോള്‍ അസോസിയേഷന്റെ അടിയന്തിര യോഗമാണ് ടോമിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. എന്നാല്‍ ഫേസ്ബുക്കില്‍ തനിക്കെതിരെ മോശംപ്രയോഗം നടത്തിയത് പ്രസിഡന്റ് ബഷീറാണെന്നാണ് ടോം പറയുന്നത്. അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ കാലുനക്കിയാണ് തനിക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചതെന്ന ബഷീറിന്റെ കമന്റിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും ടോം പറഞ്ഞു.

കമന്റില്‍ തനിക്ക് അവാര്‍ഡ് ലഭിക്കാനായി കേരള വോളീബോള്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ലെന്നു മാത്രമാണ് താന്‍ പറഞ്ഞത്. തനിക്ക് പിന്തുണ നല്‍കിയ സമിതികളെയും മന്ത്രാലയങ്ങളെയും കുറിച്ചാണ് സംസാരിച്ചതെന്നും ടോം വ്യക്തമാക്കി.

Advertisement