തൃശൂര്‍: സാമൂഹ്യവിഷയങ്ങളെ കുറിച്ച് റിസര്‍ച്ച് പരമ്പര നടത്താന്‍ കേരളായൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് അലിയഡ് സയന്‍സസ് ഒരുങ്ങുന്നു. മദ്യാപാനാസക്തി, ജീവിതചര്യാരോഗങ്ങള്‍, തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളാണ് പരിഗണിക്കുന്നത്. ഇതിനുവേണ്ടി കുറച്ച് ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് സ്‌ക്കൂളുകള്‍ നിര്‍മിക്കാനും തീരുമാനമായി.

മദ്യപാനാസക്തി, ജീവിചര്യാരോഗങ്ങള്‍, എന്നിവ കടുത്ത സാമൂഹ്യ പ്രശ്‌നങ്ങളാണ്. ഇത് രാഷ്ട്രത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായി പുരോഗതിയെ തടസ്സപ്പെടുത്തുന്നു. പല യുവാക്കളും നേരത്തെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിമയാകുന്നു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ.മോഹന്‍ദാസ് പറയുന്നു.

കേരളത്തിന് ആരോഗ്യമേഖല വളരെ പുരോഗതി പ്രാപിച്ചതാണ്. അലോപ്പതിയുടെയും, ഹോമിയോപ്പതിയുടേയും, ആയുര്‍വേദത്തിന്റെ കാര്യമായാലും സ്ഥിതി ഇതാണ്. എന്നാല്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ കേരളം നേരിടുന്നുണ്ട്. ഈ പ്രശ്‌നങ്ങളുമായുള്ള സംവാദമാണ് ഈ റിസര്‍ച്ചിലൂടെ ഉദ്ദേശിക്കുന്നത്. ഡോ. മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കൂട്ടായ പരിശ്രമത്തിലൂടെ ഈ പദ്ധതി വിജയകരമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.