ഗുണ്ടൂര്‍: ആഭ്യന്തര ക്രിക്കറ്റിലെ അത്ഭുത വിജയവുമായി കേരളത്തിന്റെ വനിതാ താരങ്ങള്‍. അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ നാഗാലാന്‍ഡിനെ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തകര്‍ത്താണ് കേരളം ജേതാക്കളായത്. ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച പ്രകടനം കേരള താരങ്ങള്‍ നടത്തിയത്.


Also Read: ടി.പി ചന്ദ്രശേഖരന്‍ സ്മരണയില്‍ ആര്‍.എം.പി.ഐ അഖിലേന്ത്യാ സമ്മേളനം ആരംഭിച്ചു


17 ഓവറില്‍ രണ്ടു റണ്‍സിന് നാഗാലാന്‍ഡിനെ പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പറത്തി പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം നേടുകയായിരുന്നു. നാഗാലാന്‍ഡിന്റെ ഒമ്പത് താരങ്ങള്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ ഓപ്പണര്‍ മേനകയാണ് ടീമിനായി ഏക റണ്‍സ് നേടിയത്.

മറ്റൊരു റണ്‍സ് എക്സ്ട്രാ ഇനത്തിലാണ് ടീമിനു ലഭിച്ചത്. കേരളത്തിനായി മണിയും സൗരഭ്യയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മണി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൗരഭ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കി.


Dont Miss: ജൂലി 2 പറയുന്നത് നടി നഗ്മയുടെ ജീവിതമോ?; റിലീസിനു മുന്നേ വിവാദങ്ങളില്‍പ്പെട്ട് ജൂലി 2


മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് രാജുവാണ് ആദ്യ പന്തില്‍ ബൗണ്ടറി നേടിയത്. ജോഷിനയായിരുന്നു വിജയ നിമിഷം ക്രീസില്‍.