തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിനായി ഉത്തരകടലാസുകള്‍ നശിപ്പിച്ചു എന്നു സുകുമാരന്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഡോ. ജയപ്രകാശ് ഉത്തരക്കടലാസുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോ ജയപ്രകാശിന്റെയും ഡോ. എം.കെ രാമചന്ദ്രന്റെയും ശക്തമായ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍. പതിനൊന്നു കണ്ടെത്തലാണ് ജസ്റ്റിസ് സുകുമാരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്. ക്രമരഹിതമായ നിയമനമാണ് സര്‍വകലാശാലകളില്‍ നടന്നത്. ഒ.എം.ആര്‍ ഷീറ്റ് കമ്മീഷന് കണ്ടെത്താനായില്ല. ഹൈദരാബാദിലെ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്നും ഇത് ജയപ്രകാശിന് അയച്ചുകൊടുത്തിരുന്നു. ജയപ്രകാശ് ഇത് കൈപ്പറ്റിയതായും തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതോടൊപ്പം സര്‍വകലാശാലകളിലെ നിയമനം പി.എസ്.സി പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനും സുകുമാരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.