എഡിറ്റര്‍
എഡിറ്റര്‍
ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും
എഡിറ്റര്‍
Wednesday 16th August 2017 8:34pm

തിരുവനന്തപുരം: ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം. മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ചികിത്സ കിട്ടാതെ ഏഴുമണിക്കൂര്‍ ആംബുലന്‍സില്‍ തന്നെ കിടന്നതിന് ശേഷമായിരു്ന്നു മുരുകന്‍ മരിച്ചത്. ഇന്ന് രാവിലെ മുരുകന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിയമസഭാ മന്ദിരത്തിലെത്തിയായിരുന്നു അവര്‍ മുഖ്യമന്ത്രിയെ കണ്ടത്.


Also Read:  ‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം


മുഴുവന്‍ പണവും ഒരുമിച്ചു നല്‍കുന്നതിന് പകരം പത്ത് ലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ കുടുംബത്തിന് ലഭ്യമാക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. നിരാലംബരായ മുരുകന്റെ കുടുംബത്തിന് ഇത്ര വലിയ തുക നല്‍കുന്നത് സുരക്ഷിതമാവില്ലെന്ന് കണ്ടാണ് നിശ്ചിത കാലത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കാനും അതിന്റെ പലിശ പ്രതിമാസം ലഭിക്കുമെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

ചികിത്സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസ്സമതിച്ചതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ആംബുലന്‍സില്‍ വെച്ചാണ് മരിക്കുന്നത്. ഞായറാഴ്ച രാത്രി 11ന് കൊല്ലം ചാത്തന്നൂരിന് സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ദമ്പതികളുടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. മുരുകന്റെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement