Categories

Headlines

കേരള, തമിഴ്‌നാട്, കര്‍ണാടക പോലീസ് സംയുക്ത യോഗം തുടങ്ങി

kerala-policeകണ്ണൂര്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ തുടരന്വേഷണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി കരള, കര്‍ണാടക, തമിഴാനാട് പൊലീസിന്റെ ഉന്നതതല യോഗം തുടങ്ങി. ഇരു പോലീസും അന്വേഷണങ്ങളില്‍ എങ്ങിനെ സഹകരിക്കണമെന്ന കാര്യവും തീവ്രവാദ വിരുദ്ധ വേട്ടക്കായി സംയുക്ത നീക്കം നടത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സംയുക്ത അന്വേഷണ സംഘത്തിലെ സി ഐമാരായ പ്രിന്‍സ് എബ്രഹാമും,പി പി സദാനന്ദനും തീവ്രവാദവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളും സാധ്യതകളും യോഗത്തില്‍ അവതരിപ്പിക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് യോഗം. സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. കൂടാതെ മോവോവാദി പ്രവര്‍ത്തനത്തിനുള്ള സാധ്യത. മംഗലാപുരം കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍കടത്ത് ,മണല്‍ കടത്ത് തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്യും.

ഉത്തരമേഖല എ ഡി ജി പി മഹേഷ് കുമാര്‍ സിംഗ്ല ഉദ്ഘാടനം ചെയ്യും.കര്‍ണാടക പൊലീസിനെ പ്രതിനിധീകരിച്ച് മൈസൂര്‍ റേഞ്ച് ഐ ജി ജീവന്‍ കുമാര്‍ വി ഗോണ്‍ക്കറും,മംഗലാപുരം ഐ ജി ഗോപാല്‍ ബി ഹുസൂറും പങ്കെടുക്കും. തൃശൂര്‍ റേഞ്ച് ഐ ജി ബി എസ് മുഹമ്മദ് യാസിനും പങ്കെടുക്കുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഐ ജി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് യോഗം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.