എഡിറ്റര്‍
എഡിറ്റര്‍
ട്രെയിന്‍ ടിക്കറ്റ് ഉറപ്പായില്ല: ദേശീയ സ്‌കൂള്‍ മീറ്റിനുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍
എഡിറ്റര്‍
Sunday 5th January 2014 1:12am

track-and

കൊച്ചി: ട്രെയിന്‍ ടിക്കറ്റ് ഉറപ്പാകാത്തതിനെത്തുടര്‍ന്ന് ദേശീയ സ്‌കൂള്‍ മീറ്റിനായുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍. റാഞ്ചിയില്‍ വച്ച് നടക്കുന്ന സ്‌കൂള്‍ മീറ്റിന് യാത്ര തിരിക്കുന്നത്  140 പേരടങ്ങിയ ടീമാണ്.

ഇതില്‍ 20 പേരുടെ ടിക്കറ്റ് മാത്രമാണ് ഉറപ്പായത്. ഞായറാഴ്ച്ച രാവിലെ 7.30ന് പുറപ്പെടുന്ന ധന്‍ബാദ് എക്‌സ്പ്രസിലാണ് കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം യാത്ര തിരിക്കേണ്ടത്.

എന്നാല്‍ ഭൂരിഭാഗം പേരുടെയും ടിക്കറ്റ് ഉറപ്പാക്കാത്തതിനാല്‍ കായികതാരങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Advertisement