Categories

കേരളാ ഭാഗ്യക്കുറി പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിക്കും

തിരുവനന്തപുരം: നിര്‍ത്തിവച്ച കേരളാ സംസ്ഥാന ഭാഗ്യക്കുറികളുടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നുമുതല്‍ എല്ലാദിവസവും നറുക്കെടുപ്പുനടത്താനാണ് തീരുമാനം. വര്‍ഷത്തില്‍ ആറു ബംബര്‍ നറുക്കെടുപ്പുകള്‍ മാത്രമേ നടത്തുകയുള്ളൂ. എന്നാല്‍ ദൈ്വവാര ലോട്ടറികള്‍ പുന:രാരംഭിക്കില്ല.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായുള്ള കേസില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ലോട്ടറി നറുക്കെടുപ്പ് ആഴ്ചയില്‍ ഒരു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആഴ്ചയില്‍ ഒരു നറുക്കെടുപ്പും വര്‍ഷത്തില്‍ ആറ് ബംബര്‍ നറുക്കെടുപ്പും മാത്രമേ നടത്താന്‍ അനുമതിയുള്ളു എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.

എന്നാല്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഒന്നിലധികം നറുക്കെടുപ്പ് നടത്താന്‍ മേഘക്ക് അനുമതി കൊടുത്തു. അന്യസംസ്ഥാന ലോട്ടറികള്‍ ഒന്നിലധികം നറുക്കെടുപ്പ് നടത്തുമ്പോഴും സര്‍ക്കാര്‍ ലോട്ടറി ഒരു നറുക്കെടുപ്പ് മാത്രം നടത്തുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

മേഘയുമായുള്ള കേസില്‍ ഹൈക്കോടതി വിധി പ്രതികൂലമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ നറുക്കെടുപ്പ് പുന:സ്ഥാപിക്കുന്നത് കേസിനെ ബാധിക്കില്ലെന്ന വിദഗ്‌ധോപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പ്രതിദിന നറുക്കെടുപ്പ് പുന:സ്ഥാപിക്കാന്‍ മുഖ്യമന്ത്രി സമ്മതം മൂളിയതെന്നാണ് വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.