എഡിറ്റര്‍
എഡിറ്റര്‍
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ വിനായകന്‍
എഡിറ്റര്‍
Tuesday 7th March 2017 5:07pm

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിനായകന്‍ സ്വന്തമാക്കി. മികച്ച കഥാ ചിത്രമായി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനും വിധു വിന്‍സെന്റാണ്. മികച്ച സംവിധായികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ വനിത കൂടിയാണ് വിധു വിന്‍സെന്റ് മികച്ച സ്വഭാവ നടനായി കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച മണികണ്ഠന്‍ ആചാരിയെയും തെരഞ്ഞെടുത്തു.

മികച്ച നടിയായി അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിലൂടെ രജിഷ വിജയന്‍ അര്‍ഹയായി. മികച്ച ബാലതാരമായി ഗപ്പിയിലെ അവിസ്മരണീയ പ്രകടനത്തിലൂടെ ചേതന്‍ അര്‍ഹനായി.

മികച്ച ചിത്രം: മാന്‍ഹോള്‍
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം)
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)
തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
സ്വഭാവ നടി: കാഞ്ചന പി.കെ. (ഓലപ്പീപ്പി)
സ്വഭാവ നടന്‍: മണികണ്ഠന്‍ ആര്‍ ആചാരി (കമ്മട്ടിപ്പാടം)
സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (കാംബോജി)
പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)
പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴിയേ-ഗപ്പി)
പിന്നണി ഗായിക: കെ എസ് ചിത്ര (കാംബോജി)
നവാഗത സംവിധാനം: ഷാനവാസ് ബാവക്കുട്ടി (കിസ്മത്)
ഗാനരചന: ഒ എന്‍ വി കുറുപ്പ് (കാംബോജി)
ബാലതാരം: ചേതന്‍ ജയലാല്‍ (ഗപ്പി)
ബാലനടി: അബേനി ആദി (കൊ്ച്ചൗവാ പൌലോ അയ്യപ്പ കൊയ്ലോ)

കഥാകൃത്ത്: സലിംകുമാര്‍ (കറുത്ത ജൂതന്‍)
സിങ്ക് സൗണ്ട്: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം)
സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ് (കാട് പൂക്കുന്ന നേരം)
സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം)
മികച്ച ലാബ്/കളറിസ്റ്റ്: ഹെന്‍ റോയ് മെസിയ (കാട് പൂക്കുന്ന നേരം)
അവലംബിത തിരക്കഥ: പുരസ്‌കാരമില്ല
ചിത്രസംയോജനം: ബി അജിത് കുമാര്‍ (കമ്മട്ടിപ്പാടം)
കലാസംവിധാനം: ഗോകുല്‍ദാസ് , നാഗരാജ് (കമ്മട്ടിപ്പാടം)
മികച്ച മേക്കപ്പ്: എന്‍ ജി റോഷന്‍ (നവല്‍ എന്ന ജുവല്‍)
മികച്ച വസ്ത്രാലങ്കാരം : സ്‌റ്റൈഫി സേവ്യര്‍ (ഗപ്പി)
മികച്ച നൃത്തം: വിനീത് (കാംബോജി)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി
ഡബ്ബിംഗ് : വിജയ് മേനോന്‍ (ഒപ്പം)
ഡബ്ബിംഗ് : എം തങ്കമണി (ഓലപ്പീപ്പി)
മികച്ച ചലച്ചിത്ര പുസ്തകം : സിനിമ മുതല്‍ സിനിമ വരെ കെ നാരായണന്‍, ചെറി ജേക്കബ്
മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനം : വെളുത്ത തിരശീലയിലെ കറുത്ത ഇടങ്ങള്‍ ( എന്‍ പി സജീഷ്)
പ്രത്യേക ജൂറി പരാമര്‍ശം
അഭിനയം: കലാധരന്‍ (ഒറ്റയാള്‍ പാത)
കഥ- ഇ സന്തോഷ് കുമാര്‍ (ആറടി)
അഭിനയം-സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്)
ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍ (ഗപ്പി)

Advertisement