എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; മികച്ച നടനുള്ള പുരസ്‌കാരത്തിനായി വിനായകനും ഫഹദും മോഹന്‍ലാലും രംഗത്ത്
എഡിറ്റര്‍
Monday 6th March 2017 11:45pm

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. വിനായകന്‍, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സലീം കുമാര്‍ എന്നിവരാണ് മികച്ച നടനുള്ള അവാര്‍ഡിനായി മത്സരിക്കുന്നത്. മികച്ച സിനിമക്കായുള്ള അന്തിമ പട്ടികയില്‍ എട്ട് ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.


Also read ‘പൊട്ടു തൊട്ട് തട്ടമില്ലാതെ നടന്നാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’; സോഷ്യല്‍ മീഡിയയില്‍ അസ്‌നിയക്കെതിരെ വീണ്ടും ഭീഷണി 


അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും വിധു വിന്‍സെന്റ് ചിത്രം മാന്‍ഹോള്‍, ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം, സജിന്‍ ബാബുവിന്റെ അയാള്‍ ശശി, രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ ഗപ്പി, ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്, സലീംകുമാറിന്റെ കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായ് മത്സരിക്കുന്നത്.

കമ്മട്ടിപാടത്തിലെ പ്രകടനത്തിനാണ് വിനായകന്‍ മികച്ച താരത്തിനായി പരിഗണിക്കപ്പെടുന്നത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിനെ പട്ടികയില്‍ എത്തിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, കറുത്ത ജൂതനിലെ പ്രകടനത്തിലൂടെ സലീംകുമാര്‍, അയാള്‍ ശശിയിലെ അഭിനയത്തിന് ശ്രീനിവാസന്‍ എന്നിവരും മികച്ച താരത്തിനായ് പരിഗണിക്കപ്പെടുന്നു.

മികച്ച നടിക്കായുള്ള പുരസ്‌കാരത്തിനായി റിമാ കല്ലിങ്കല്‍ , കാവ്യാ മാധവന്‍ , സുരഭി എന്നിവരും മത്സരിക്കുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍, മധു വിന്‍സെന്റ്, ഡോ.ബിജു, സജിന്‍ ബാബു, രാജീവ് രവി, ജോണ്‍പോള്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷാനവാസ് ബാവക്കുട്ടി, സലിം കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

എ.കെ ബിര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പി.എഫ് മാത്യൂസ്, മീനാപിള്ള, വി.ടി മുരളി അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. അറുപത് കഥാചിത്രങ്ങളും എട്ട് കുട്ടികളുടെ വിഭാഗത്തിലുള്ള ചിത്രങ്ങളുമാണ് സമിതിക്ക് മുന്നില്‍ എത്തിയത്.

Advertisement