തിരുവനന്തപുരം: 2010-11 വര്‍ഷത്തെ സംസ്ഥാന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ വരുമാനം 19.42 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇത് 6.52 ശതമാനമായിരുന്നു. വ്യാഴാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സര്‍വ്വെ റിപ്പോര്‍ട്ട് സഭയിലെത്തിയത്.

നിലവിലെ നിക്ഷേപസാധ്യതകള്‍ സ്വകാര്യമേഖലയ്ക്കു കൂടി ഗുണകരമാവുന്ന രീതിയില്‍ നടപ്പാക്കാനാണ് നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.