എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ അത്‌ലറ്റിക് പരിശീലകര്‍ക്ക് സംഘടന
എഡിറ്റര്‍
Wednesday 22nd August 2012 8:30am

കൊച്ചി: സംസ്ഥാനത്തെ അത്‌ലറ്റിക് പരിശീലകര്‍ക്ക് പുതിയ സംഘടന. കൊച്ചിയില്‍ ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ച് നടന്ന പരിശീലകരുടെ സംഗമത്തെത്തുടര്‍ന്നായിരുന്നു കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് കോച്ചസ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.

Ads By Google

കോച്ചുമാര്‍ സ്‌പെഷലിസ്റ്റുകളായി മാറണമെന്നും അത്‌ലറ്റുകള്‍ക്ക് ഒരു കോച്ചിന്റെ കീഴില്‍ ഒരിനത്തില്‍ മാത്രം വിദഗ്ധ പരിശീലനം നല്‍കുന്ന സമ്പ്രദായം വേണമെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു. ചാമ്പ്യന്‍ഷിപ്പ് കിട്ടാന്‍വേണ്ടി മാത്രം അത്‌ലറ്റുകളെ ഉപയോഗപ്പെടുത്തുന്നത് ഭാവിയില്‍ അത്‌ലറ്റിക്‌സിന് ദോഷം ചെയ്യുന്നുവെന്ന് യോഗം വിലയിരുത്തി.

വിദേശ രാജ്യങ്ങളിലെപ്പോലെ കോച്ചുമാര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തണം. സ്‌കൂള്‍തലത്തിലെ പരിശീലനത്തിനും യോഗ്യരായ പരിശീലകരെ നിയോഗിക്കണം. സ്‌കൂളുകളില്‍ താല്‍ക്കാലികനേട്ടം മാത്രം ലക്ഷ്യമാക്കി കുട്ടികളെ പരിശീലിപ്പിക്കുന്ന ഇന്നത്തെ രീതി അവരുടെ ഭാവി നശിപ്പിക്കുമെന്നും അഭിപ്രായമുയര്‍ന്നു.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഇന്നത്തെ ഒളിമ്പിക് നിലവാരവും 2016, 2020 വര്‍ഷങ്ങളില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ ചെയ്ത് തുടങ്ങേണ്ട പദ്ധതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Advertisement