Categories

സെലിബ്രറ്റി ക്രിക്കറ്റ് പരിശീലന മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലുള്ള കേരള സ്‌ട്രൈക്കേഴ്‌സും കേരള പോലീസും തമ്മില്‍ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ്‌ വിജയിച്ചു. 41 റണ്‍സിനാണ് കേരള സ്‌ട്രൈക്കേഴ്‌സ് കേരള  പോലീസിനെ പരാജയപ്പെടുത്തിയത്.

ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ്‌ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തില് ടീം 163 റണ്‍സെടുത്തപ്പോള്‍ കേരള പോലീസിനെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സിന് സ്‌ട്രൈക്കേഴ്‌സ് മുട്ടുകുത്തിച്ചു.

കേരള സ്‌ട്രൈക്കേഴ്‌സ്‌ ക്യാപ്റ്റന്‍ വിവേക് ഗോപന്‍ 2 വിക്കറ്റും 73 റണ്‍സുമെടുത്തു.  മണിക്കുട്ടന്‍ 2 വിക്കറ്റും 15 റണ്‍സുമെടുത്ത് സ്‌ട്രൈക്കേഴ്‌സിനെ വിജയത്തിലെത്തിക്കുകയായിരുന്നു. സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ വിവേക് ഗോപനാണ് മാന്‍ ഓഫ് ദ മാച്ച്.

സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി നടക്കുന്ന പരിശീലന മത്സരമാണ് ഇന്നലെ കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്നത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.