Categories

Headlines

തെ­ക്ക് വട­ക്ക് അ­തിവേ­ഗ പാ­ത സാ­ധ്യ­താ പഠ­ന­ത്തി­ന് തീ­രു­മാ­നം

ന്യൂ­ദല്‍­ഹി: തെ­ക്ക് വട­ക്ക് അ­തിവേ­ഗ പാ­ത­ക്കു­ള്ള സാ­ധ്യ­താ പഠ­നം ആ­റു മാ­സ­ത്തിന­കം പൂര്‍­ത്തി­യാ­കു­മെ­ന്ന് മെ­ട്രോ റെ­യില്‍ കോര്‍­പ­റേ­ഷന്‍ എം ഡി ഇ ശ്രീ­ധരന്‍. മന്ത്രി എ­ളമ­രം ക­രീ­മു­മാ­യി ദല്‍­ഹി­യില്‍ ന­ടത്തി­യ ചര്‍ച്ച­ക്ക് ശേ­ഷം മാ­ധ്യ­മ­പ്ര­വര്‍ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.

പ­ദ്ധ­തി­ക്ക് ആ­വ­ശ്യമാ­യ സ്ഥലം, പദ്ധതി ഏ­ത് വി­ധം ന­ട­പ്പാ­ക്കണം, എ­ത്ര­ത്തോ­ളം വി­ജ­യ­ക­ര­മാ­കും, ഭൂ­മി ഏ­റ്റെ­ടു­ക്കല്‍ തു­ടങ്ങി­യ കാ­ര്യ­ങ്ങ­ളാ­ണ് സാ­ധ്യ­താ പഠ­ന­ത്തില്‍ വ­രി­ക. 20 മീ­റ്റര്‍ വീ­തി­യില­ാണ് പദ്ധ­തി ന­ട­പ്പാ­ക്കു­ക­യെന്നും അ­തി­നാല്‍ സ്ഥ­ല­മേ­റ്റെ­ടു­പ്പ് വലി­യ പ്ര­ശ്‌­ന­ങ്ങള്‍ ഉ­ണ്ടാ­ക്കി­ല്ലെന്നും ശ്രീ­ധ­രന്‍ വ്യ­ക്ത­മാക്കി.

ജ­പ്പാന്‍ സാ­ങ്കേതി­ക വി­ദ്യ ഉ­പ­യോ­ഗി­ച്ചാ­യി­രിക്കും പദ്ധ­തി ന­ട­പ്പാ­ക്കു­ക. ബി ഒ ടി അ­ടി­സ്ഥാ­ന­ത്തിലാണോ റെ­യില്‍­വെ വ­കു­പ്പ് സ്വ­ന്ത­മായാണോ റെ­യില്‍­വെയും സംസ്ഥാ­ന സര്‍­ക്കാറും ഒ­രു­മി­ച്ചാണോ പദ്ധ­തി ന­ട­പ്പാ­ക്കു­ക­യെ­ന്ന കാ­ര്യ­ത്തില്‍ സാ­ധ്യ­താ പഠ­ന റി­പ്പോര്‍­ട്ട് ല­ഭി­ച്ച ശേ­ഷം മാ­ത്ര­മേ തീ­രു­മാ­ന­മെ­ടു­ക്കൂ.

അ­തേ സമ­യം കൊ­ച്ചി മെ­ട്രോ റെ­യില്‍ പദ്ധ­തി കേ­ന്ദ്ര സര്‍­ക്കാര്‍ സ­ഹാ­യ­ത്തോ­ടെ ന­ട­പ്പാ­ക്കാന്‍ ക­ഴി­യു­മെ­ന്നാ­ണ് പ്ര­തീ­ക്ഷി­ന്ന­തെ­ന്ന് ഇ ശ്രീ­ധ­രന്‍ പ­റഞ്ഞു. കേ­ന്ദ്ര സ­ഹാ­യ­ത്തോ­ടെ പ­ദ്ധ­തി ന­ട­പ്പാ­ക്കു­ന്ന­തി­ന് അ­നു­കൂ­ല­മായി ആ­സൂ­ക്ര­ണ­ക്ക­മ്മീ­ഷന്‍ നല്‍കി­യ റി­പ്പോര്‍­ട്ട് ഇ­പ്പോഴും നി­ല­വി­ലു­ണ്ടെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.