കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) പുറത്ത് വിട്ടിരിക്കുന്നത്.

67 ാമത് സന്തോഷ് ട്രോഫി മത്സരം കേരളത്തില്‍ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Ads By Google

Subscribe Us:

കേരളത്തില്‍ കൊച്ചിയായിരിക്കും സന്തോഷ് ട്രോഫിയുടെ പ്രധാന വേദി.

സന്തോഷ് ട്രോഫിക്ക് വേദിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ഉത്തര്‍ പ്രദേശും എത്തിയിരുന്നെങ്കിലും അധികൃതര്‍ കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

ജനുവരിയിലാണ് മത്സരം നടക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് കേരളത്തില്‍ നടക്കുക.