തിരുവനന്തപുരം: കേരളാ ഗവര്‍ണ്ണര്‍ ആയിരുന്ന എം.ഒ.എച്ച് ഫാറൂഖിനോടുള്ള ആദര സൂചകമായി ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ദുഃഖാചരണം തീരും മുമ്പേ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ആഘോഷം വിവാദത്തില്‍. സ്വയം സംരഭക മിഷന്റെ ഉദ്ഘാടനച്ചടങ്ങാണ് സര്‍ക്കാര്‍ ആഘോഷപൂര്‍വം നടത്തിയത്. ദുഃഖാചരണം തീരും മുമ്പേ നടത്തിയ പരിപാടി എം.ഒ.എച്ച് ഫാറൂഖിനോട് കാണിച്ച അനാദരവ് ആയിപ്പോയെന്നാണ് ഇതില്‍ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ സ്വയം സംരഭക മിഷന്റെ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുത്തിരുന്നു. ഗാനമേളയടക്കമുള്ള മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലാണ് മന്ത്രിമാര്‍ പങ്കെടുത്തത്.

Subscribe Us:

ജനുവരി 26നാണ് ഗവര്‍ണര്‍ അന്തരിച്ചത്. ഗവര്‍ണറോടുള്ള ആദരവു പ്രകടിപ്പിക്കാനായി ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടുവരെ ദുഃഖാചരണമുള്ളതായും പൊതുപരിപാടികള്‍ ഉപേക്ഷിക്കുന്നതായും സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനമിറക്കി. സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ഇന്നും ദുഖാചരണം നിലനില്‍ക്കുകയാണ്. അതിനു മുമ്പ് ഇന്നു രാവിലെ നടന്ന പൊതുപരിപാടികളിലാണ് മന്ത്രിമാര്‍ പങ്കെടുത്തത്.

സംഗതി വിവാദമായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്തരിച്ച ഗവര്‍ണ്ണറോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍

Malayalam News
Kerala News in English