എഡിറ്റര്‍
എഡിറ്റര്‍
ശ്രീജിത്ത് പൊയില്‍ക്കാവിനു കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം
എഡിറ്റര്‍
Friday 14th March 2014 11:38am

sreejith

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദേശീയ അമേച്ചര്‍ നാടക മത്സരത്തില്‍ ദേശീയ തലത്തില്‍ ശ്രീജിത്ത് പോയില്കാവ് മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്‌കാരം കരസ്ത്ഥമാക്കി.

പോണ്ടിച്ചേരി കേരള സമാജത്തിനു വേണ്ടി ശ്രീജിത്ത് തന്നെ എഴുതി സംവിധാനം ചെയ്ത ‘സമീറ പറയുന്നത്’ എന്ന നാടകത്തിനാണ് പുരസ്‌കാരം. ഈ നാടകം ദേശീയ തലത്തില്‍ മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു.

കൊല്‍ക്കത്ത സൗത്ത് ബീറ്റ്‌സ് അവതരിപ്പിച്ച ‘പുലിപ്പെണ്ണ്’ മികച്ച നാടകം ആയും രാജേഷ് വേണുഗോപാല്‍ മികച്ച സംവിധായകന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പുലിപ്പെണ്ണ് രചിച്ച ജിജി കലാമന്ദിര്‍ മികച്ച രചയിതാവായി. ഗുല്‍മാക്കയിലെ അഭിയത്തിനു അനില്‍ പ്രഭാകരന്‍ മികച്ച നടനായും, ഗായത്രി നായര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപെട്ടു.

മാര്‍ച്ച് 27 നു ലോക നാടക ദിനത്തില്‍ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണ മൂര്‍ത്തി അറിയിച്ചു.

ശ്രീജിത്ത് പൊയില്‍ക്കാവിന്റെ ‘സമീറ പറയുന്നത്’ എന്ന നാടകത്തിന്റെ റിവ്യൂ ഇവിടെ വായിക്കാം

‘സമീറ പറയുമ്പോള്‍’ തകര്‍ന്നു വീഴുന്നത് ആണ്‍ ബിംബങ്ങള്‍

 

 

Advertisement