എഡിറ്റര്‍
എഡിറ്റര്‍
മറഡോണയ്ക്ക് പിറന്നാള്‍ മധുരം നല്‍കാന്‍ കേരളം ഒരുങ്ങി
എഡിറ്റര്‍
Friday 19th October 2012 1:07pm

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ഇത്തവണ കേരളത്തിലെത്തുന്നത് പിറന്നാള്‍ മധുരവുമായാണ്. ഒക്ടോബര്‍ 30ന് ഡീഗോയുടെ 52ാം പിറന്നാളാണ്. ജന്മദിനത്തോടനുബന്ധിച്ച് എത്തുന്ന താരത്തിന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്.

കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടത്തിനാണ് ഇത്തവണ ഡീഗോ കേരളത്തിലെത്തുന്നത്. ഉദ്ഘാടനച്ചടങ്ങിനിടെ പിറന്നാള്‍ ആഘോഷ പരിപാടിയും സംഘടിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെയാണെങ്കില്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമായിരിക്കുമത്.

Ads By Google

ഒക്ടോബര്‍ 24നാണ് മാറഡോണ കണ്ണൂരില്‍ എത്തുന്നത്. കഴിഞ്ഞ പിറന്നാള്‍ ദുബായിലാണ് ആഘോഷിച്ചത്. 1960 ഒക്ടോബര്‍ 30നാണ് ഡീഗോ ജനിച്ചത്.

കഴിഞ്ഞ പിറന്നാള്‍ ചടങ്ങ് അല്‍ വാസല്‍ ക്ലബിലായിരുന്നു. ഫുട്‌ബോള്‍ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്. ഫുട്‌ബോളിനെ ദൈവമായി കാണുന്ന നാട്ടിലേക്ക് വരുമ്പോള്‍ മാറഡോണയ്‌ക്കൊപ്പം ഗേള്‍ ഫ്രണ്ടുമുണ്ട്. ഇതിഹാസതാരത്തിന്റെ വരവിന് മറ്റ് പ്രത്യേകതകളുണ്ട്.

ഒക്ടോബര്‍ മാസം ഡീഗോ മാറഡോണയ്‌ക്കെന്നും പ്രിയപ്പെട്ട മാസമാണ്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട പലതും നടന്നത് ഒക്ടോബറിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതിന് ഫുട്‌ബോള്‍ ദൈവം തിരഞ്ഞെടുത്തതും ഒക്ടോബര്‍ തന്നെ. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത് 1976 ഒക്ടോബര്‍ 20നാണ്.

അര്‍ജന്റീനിയന്‍ പരിശീലകനായി നിയമിക്കുന്നുവെന്ന എ.എഫ്.എ. തലവന്റെ ഉറപ്പ് ലഭിക്കുന്നത് 2008 ഒക്ടോബര്‍ 29നും. ചരിത്രസംഭവമാകുന്ന കേരള സന്ദര്‍ശനത്തിന് ഇതിലും നല്ലമാസം വേറെയില്ല. നെടുമ്പാശ്ശേരിയിലോ, കരിപ്പൂരിലോ വിമാനമിറങ്ങിയശേഷം ഹെലികോപ്ടറില്‍ കണ്ണൂരില്‍ എത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 40,000 പേര്‍ക്കിരിക്കാവുന്ന കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങ് ഒരുക്കുന്നത്.

ഹെലികോപ്ടറില്‍ നിന്ന് താഴേക്കിടുന്ന പന്ത് അടിച്ചാണ് ഉദ്ഘാടനം. മാറഡോണയുടെ കേരള സന്ദര്‍ശനം അറിഞ്ഞതോടെ മലബാര്‍ ഇളകിയിട്ടുണ്ട്. സ്‌റ്റേഡിയത്തിലേക്കുള്ള സന്ദര്‍ശനം സൗജന്യമായതും കാണികളുടെ എണ്ണം കൂട്ടും.

Advertisement