കൊച്ചി: രഞ്ജിട്രോഫി ക്രിക്കറ്റ്് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ശ്രീശാന്ത് ഉള്‍പ്പെട്ട ടീമിനെ വി.എ. ജഗദീഷ് നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.

പതിനഞ്ചംഗ ടീം ഇവരാണ്: വി.എ ജഗദീഷ് (ക്യാപ്റ്റന്‍ ), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), എസ്.ശ്രീശാന്ത്, അഭിഷേക് ഹെഗ്‌ഡെ, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, രോഹന്‍ പ്രേം, കെ.ജെ. രാകേഷ്, സഞ്ജു വി. സാംസണ്‍, റൈഫി വിന്‍സെന്റ് ഗോമസ്, സുനില്‍ തോമസ്, സോണി ചെറുവത്തൂര്‍, എം.ഇ. സാനുദ്, പ്രശാന്ത് പരമേശ്വരന്‍, പി.പ്രശാന്ത്, കെ.ആര്‍. ശ്രീജിത്ത്.

അടുത്ത മാസം നാഗ്പൂരില്‍ വിദര്‍ഭക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തിലേക്കുള്ള ടീമിനെയാണ് ഇന്നു പ്രഖ്യാപിച്ചത്. സഞ്ജു വി. സാംസണാണ് ഏക പുതുമുഖം.