എഡിറ്റര്‍
എഡിറ്റര്‍
കേരളരക്ഷാ മാര്‍ച്ചിന് നാളെ തുടക്കം
എഡിറ്റര്‍
Friday 31st January 2014 9:19am

pinarayi-vijayan-580-406

ആലപ്പുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളരക്ഷാ മാര്‍ച്ച് നാളെ ആരംഭിക്കും.

മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള യാത്ര ആരംഭിക്കുന്നത് വിപ്ലഭൂമിയായ പുന്നപ്ര വയലാറില്‍ നിന്നാണ്.

വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്അച്യുതാനന്ദന്‍ അധ്യക്ഷനായിരിക്കും.

സ്വന്തം നാട്ടില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മറ്റ് വിവാദങ്ങളുണ്ടാക്കാതിരിക്കാന്‍ പിണറായിയുടെ ആവശ്യപ്രകാരമാണ് വി.എസിനെ അധ്യക്ഷനായി നിശ്ചയിച്ചത്.

ജാഥ നയിക്കുന്ന പിണറായി വിജയനോടൊപ്പം കേന്ദ്ര കമ്മിറ്റി  അംഗങ്ങളായ ഇ.പി ജയരാജന്‍, എ.വിജയരാഘവന്‍, പി.കെ ശ്രീമതി, എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി ഗോവിന്ദന്‍, എളമരം കരീം, എ.കെ ബാലന്‍, ബേബി ജോണ്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും.

ഫെബ്രുവരി രണ്ടിന് ജാഥ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.

Advertisement