എഡിറ്റര്‍
എഡിറ്റര്‍
പൊതുമരാമത്ത് ജോലികള്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ക്ക്
എഡിറ്റര്‍
Wednesday 17th October 2012 12:54pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികള്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. പൊതുമരാമത്ത് വകുപ്പില്‍ വരുന്ന റോഡ്, പാലം തുടങ്ങിയവയുടെ രൂപകല്‍പ്പന, എസ്റ്റിമേറ്റ് തയ്യാറാക്കല്‍ എന്നിവ കണ്‍സള്‍ട്ടന്‍സികള്‍ക്ക് നല്‍കാനാണ് നീക്കം.പൊതുമരാമത്ത് പദ്ധതികള്‍ മുഴുവന്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് നല്‍കുന്നത് ഇതാദ്യമാണ്.

Ads By Google

ഇതിനായി ജൂലൈ ഇരുപത്തിയഞ്ചാം തിയ്യതി വിവിധ കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. ഇന്ത്യയിലെവിടെയെങ്കിലും ഓഫീസുള്ള വിദേശ കമ്പനികള്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം.

ഇത് വന്‍തോതിലുള്ള അഴിമതിക്ക് വഴിയൊരുക്കുമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

രൂപകല്‍പ്പനയ്ക്കും എസ്റ്റിമേറ്റ് തയ്യാറാക്കലിനും പ്രത്യേക സംവിധാനവും ജോലിക്കാരും സര്‍ക്കാര്‍ ഓഫീസുകളിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ വെറും ഗുമസ്തന്‍മാരാകുന്ന സാഹചര്യം ഇതുമൂലമുണ്ടാകുമെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ടംപള്ളി പറഞ്ഞു.

Advertisement