തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 വയസ്സാക്കി. ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്നാണ് പ്രായപരിധി ഉയര്‍ത്തിയത്. നിലവില്‍ 35 ആണ് പ്രായപരിധി.

ആരോഗ്യ മേഖലയില്‍ 990 ഒഴിവുകള്‍ സൃഷ്ടിച്ചതായി കെ.എം മാണി അറിയിച്ചു. അധ്യാപകര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

Malayalam news

Kerala news in English