തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ബോര്‍ഡ് തീരുമാനമെടുച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞ യോഗത്തില്‍ പി എസ് സിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ ചട്ടപ്രകാരം അതിന് കഴിയില്ലെന്ന് പി എസ് സി സര്‍ക്കാറിനെ അറിയിച്ചു. നിയമഭേദഗതി വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പി.എസ്.സി തീരുമാനം. ഒക്ടോബര്‍ അഞ്ച് മുതലുള്ള റാങ്ക് ലിസ്റ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. മുന്‍കാല പ്രാബല്യം ലഭിക്കില്ല.

100-150 ലിസ്റ്റുകള്‍ ഇത് പ്രകാരം ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പി.എസ്.സി.യില്‍ നിന്ന് കണക്കുകള്‍ ലഭ്യമായാലേ എത്ര ലിസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാവൂ.