തിരുവനന്തപുരം: സംസ്ഥാന പോലീസിലുണ്ടായ കൂട്ടസ്ഥലം മാറ്റം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസുകാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഇത്തരം സ്ഥലം മാറ്റം ആവശ്യമാണെന്നും എന്നാലിത് അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം തുടര്‍നടപ്രക്രിയയാണെന്നും, ആവശ്യമെന്ന് തോന്നിയാല്‍ പ്രധാനപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ നിലനിര്‍ത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

കഴിഞ്ഞദിവസമാണ് സംസ്ഥാന പോലീസില്‍ 130 ഓഫീസര്‍മാരെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.